Headlines

രാജി ഒഴിവാക്കിയത് ഷാഫിയുടെയും വിഷ്ണുനാഥിന്റേയും ഇടപെടലിൽ; അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് കോൺഗ്രസ് നേതൃത്വം അവധി ആവശ്യപ്പെടും. പ്രാഥമിക അംഗത്വത്തിൽ നിന്നും 6 മാസം അവധി ആവശ്യപ്പെടും. അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല. രാഹുൽ സ്വതന്ത്ര എം.എൽ.എയായി തുടരും. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം നേതൃത്വം സ്പീക്കറെ അറിയിക്കും.

നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ് ബ്ലോക്കിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. എന്നാൽ രണ്ട് വർക്കിംഗ് പ്രസിഡണ്ട് മാരുടെ ഇടപെടളിലൂടെയാണ് രാഹുലിന്റെ രാജി ഒഴിവാക്കിയത്. ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് എന്നിവരാണ് രാഹുലിനുവേണ്ടി സംസാരിച്ചത്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ഉണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തി.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ ഇന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിഷ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല.

രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.