രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച മഹേന്ദ്രസിംഗ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയ്ൻ വോൺ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ടൂർണമെന്റാണ് ഹൺഡ്രഡ് ക്രിക്കറ്റ്. 100 പന്തുകൾ വീതമുള്ള രണ്ടിന്നിംഗ്‌സുകളാണ് മത്സരത്തിനുണ്ടാകുക
ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ്‌സ് എന്ന ടീമിന്റെ പരിശീലകനാണ് ഷെയ്ൻ വോൺ. തന്റെ ടീമിൽ ചേരാനാണ് ധോണിയെ അദ്ദേഹം ക്ഷണിച്ചത്. അടുത്ത വർഷം ലണ്ടൻ സ്പിരിറ്റ്‌സിനായി ധോണിയെ കളിപ്പിക്കുന്നതിനെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. മികച്ച ക്രിക്കറ്ററാണ് എം എസ് ഡി. ഒന്നാം തരം പോരാളിയും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറുമാണ് അദ്ദേഹം എന്ന് വോൺ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ടെസ്റ്റ് കമന്ററിക്കിടെ പറഞ്ഞു
ഇന്ത്യൻ ടീമിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും നേട്ടങ്ങൾ മാത്രമുണ്ടാക്കി കൊടുത്ത നായകനാണ് ധോണി. അതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയതും ചെന്നൈ സൂപ്പർ കിംഗ്‌സ് മൂന്ന് ഐപിഎൽ കിരീടം നേടിയതും. വോൺ പറഞ്ഞു