മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിലേക്ക് തിരിച്ചു. മൂന്നാർ ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ ഇരുവരും റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകുകയാണ്.
വൈദ്യുതി മന്ത്രി എംഎം മണിയും കെ കെ ജയചന്ദ്രൻ എംഎൽഎയും ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു. റോഡ് മാർഗം ഒന്നര മണിക്കൂർ യാത്രയാണ് പെട്ടിമുടിയിലേക്കുള്ളത്.
സന്ദർശനം പൂർത്തിയാക്കി മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ഇതിന് ശേഷം മാധ്യമങ്ങളെ കാണും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.