ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയെ അട്ടമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ പ്രസിഡന്റാക്കാനാണ് റഷ്യന്‍ നീക്കം. റഷ്യന്‍ അനുകൂലിയായ യാനുക്കോവിച്ചുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് റഷ്യ.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് അട്ടിമറി നീക്കമെന്നാണ് വിവരം. 2014ല്‍ പുറത്താക്കപ്പെട്ട യാനുകോവിച്ച് കടുത്ത റഷ്യന്‍ അനുകൂലിയാണ്.
അതേസമയം ഉക്രൈനുമായുള്ള സമാധാന ചര്‍ച്ച മുടക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നും റഷ്യ ആരോപിച്ചു. ഉക്രൈനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.