കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർന്നത്, ദൈവത്തിന്റെ സ്വന്തം നാട്: കേന്ദ്രമന്ത്രിയെ തള്ളി സ്വന്തം മകൻ

 

യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേരളത്തെ വിമർശിച്ച കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലിനെ തിരുത്തി സ്വന്തം മകൻ പാർഥിവ് സിംഗ് ബാഗേൽ. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നതാണെന്നും അത് യുപിയിൽ കാണാനാകില്ലെന്നും പാർഥിവ് സിംഗ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ മകൻ അച്ഛനെ തള്ളിയത്.

2005 ജൂണിലാണ് കേരളം സന്ദർശിച്ചത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അന്ന് കേരളത്തിൽ എല്ലായിടത്തും സമാധാനമായിരുന്നു. റിക്ഷക്കാരും ചെറിയ കടക്കാരും വരെ ഇംഗ്ലീഷ് സംസാരിക്കുന്നു. അതൊരിക്കലും ഉത്തർപ്രദേശിൽ കാണാൻ സാധിക്കില്ല. ആ യാത്രയ്ക്ക് ശേഷമാണ് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ പറ്റി അച്ഛൻ എന്നോട് പറഞ്ഞത്

അന്ന് 71 ശതമാനമായിരുന്നു സാക്ഷരത. അന്ന് എല്ലായിടത്തും സമാധാനമായിരന്നു. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ലെന്നും പാർഥിവ് പറഞ്ഞു. കേരളത്തിലേത് ജനാധിപത്യ സർക്കാർ അല്ലെന്നും ഫാസിസ്റ്റുകളാണെന്നുമായിരുന്നു കേന്ദ്രമന്ത്രി ബാഗേലിന്റെ പരാമർശം.