ദിലീപ് അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പ്രോസിക്യൂഷന് അറസ്റ്റിനായി സമീപിക്കാമെന്ന് ഹൈക്കോടതി

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. അന്വേഷണവുമായി സഹകരിക്കണം. സഹകരിക്കാത്ത പക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികൾക്ക് കോടതിയെ സമീപിക്കാം.

സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. പ്രതികൾ ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എടുക്കണം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതിയുടെ നിർദേശത്തിൽ പറയുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുൻകൂർ ജാമ്യമാണ് കോടതി അംഗീകരിച്ചത്.