കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ കൽക്കരി ഖനി തകർന്ന് പത്ത് പേർ മരിച്ചു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. 13 തൊഴിലാളികളാണ് ഖനിയിൽ കുടുങ്ങിയതെന്നും മൂന്ന് പേരെ മാത്രമാണ് രക്ഷിക്കാനായതെന്നും അധികൃതർ പറഞ്ഞു.
2020 ജൂണിൽ വടക്കൻ പ്രവിശ്യയായ സമംഗനിലെ ഒരു ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചിരുന്നു