ദിലീപിന്റെ ഫോണുകൾ ആര് പരിശോധിക്കണമെന്നതിൽ വിധി ഇന്ന്

 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ച് കോടതി നിർദേശം നൽകും. ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം കേസിൽ ദിലീപ് നൽകിയ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ആറ് ഫോണുകളാണ് പ്രതികൾ ഹാജരാക്കിയത്. മൂന്ന് ഫോണുകൾ ദിലീപിന്റേതാണ്. അതേസമയം നാല് ഫോണുകൾ ദിലീപിനുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. നിർണായകമായ ഐ ഫോൺ ദിലീപ് ഹാജരാക്കിയിട്ടില്ല

ഫോണുകൾ പോലീസിന് വിട്ടുനൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപ് പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചേ മതിയാകുവെന്നും പ്രോസിക്യൂഷനും നിലപാടെടുത്തു.