സിൽവർ ലൈൻ പദ്ധതി: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ

 

ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് സ്വാഭാവികമായ ആശങ്കകളുണ്ടാകും. അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും.

എല്ലാ ഘട്ടത്തിലും പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാകും. ഇപ്പോൾ തത്കാലം ഇതിന്റെ അലൈൻമെന്റ് നിർണയിക്കാനുള്ള നടപടികൾ മുന്നോട്ടുപോകണം. അതിനോട് ജനങ്ങൾ സഹകരിക്കണം. വിഷയത്തിൽ സിപിഐക്ക് രണ്ട് അഭിപ്രായമില്ല. എൽ ഡി എഫിന്റെ അഭിപ്രായമാണ് സിപിഐക്കുമുള്ളതെന്നും കാനം പറഞ്ഞു.