രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. ഇതിനോടകം 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 186 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 167 രോഗികളുമായി മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്.
ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഡൽഹിയിൽ 165 പേർക്കും കേരളത്തിൽ 57 പേർക്കും തെലങ്കാനയിൽ 55 പേർക്കും ഗുജറാത്തിൽൽ 49 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്
കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. സംസ്ഥാനത്ത് ജനുവരി 30 മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. യുപി, കർണാടക, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ നേരത്തെ പ്രഖ്യാപിച്ചിരുന്നു.