ഇടുക്കി വണ്ണപ്പുറത്ത് മെറ്റൽ ക്വാറിയിലെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

 

ഇടുക്കി വണ്ണപുറത്ത് മെറ്റൽ ക്വാറിയിലെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ച നിലയിൽ. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ ആമ്പൽ പറിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം

ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേർന്ന കുളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് പറയുന്നു.