അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി ആറ് വിദേശ രാജ്യങ്ങളും

 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹാ്‌യവുമായി കൂടുതൽ രാജ്യങ്ങൾ. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ സ്ഥാപനങ്ങൾക്കായി അഫ്ഗാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, യുഎഇ, ഖത്തർ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി എത്തിയിരിക്കുന്നത്

ആറ് രാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂൾ വിമാനത്താവളത്തിൽ നിന്ന് അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹിയിലെതത്ിക്കും