ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രദീപ്​ ഗുഹ അന്തരിച്ചു

മുംബൈ: ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ്​ ഗുഹ (69) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ്​ അംബാനി ആശപത്രിയില വെച്ചായിരുന്നു അര്‍ബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം.​ ഋത്വിക്​ റോഷന്‍, കരിഷ്മ കപൂര്‍ എന്നിവര്‍ അഭിനയിച്ച ‘ഫിസ’ 2008ല്‍ പുറത്തിറങ്ങിയ ‘ഫിര്‍ കഭി’ എന്നീ ചിത്രങ്ങളാണ്​ നിര്‍മിച്ചത്​.

നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാര്‍ക്കറ്റിങ്​, ബ്രാന്‍ഡിങ്​ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രസിഡന്‍റായി സേവനം അനുഷ്​ടിച്ചു. കമ്പനിയുടെ ബോര്‍ഡ്​ ഓഫ്​ ഡയരക്​ടേഴ്​സിലും അംഗമായിരുന്നു.