ക്ഷേത്രത്തിലെത്താറുള്ള 16കാരിയെ വശീകരിച്ച് പീഡിപ്പിച്ചു,താലികെട്ടി വീട്ടിൽ വിട്ട ശേഷം മുങ്ങി,പൂജാരി പിടിയിൽ

വടക്കാഞ്ചേരി:കുമ്പളങ്ങാട് 16കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിതിരിവ്. കുമ്പളങ്ങാട് നെല്ലിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. മേഖലയിലെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തികാരനായിരുന്ന യുവാവിനെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.

 

കോട്ടയം വൈക്കം അയ്യര്‍കുളങ്ങരയിലുള്ള അഞ്ചപ്പുര വീട്ടില്‍ ശരത്തിനെ (25)യാണ് തിരുവനന്തപുരം പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ച പ്രതി കുട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിട്ട് മുങ്ങുകയായിരുന്നു. കുട്ടി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇയാളുമായി സംസാരിക്കാനായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.