സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മമ്മട്ടിക്കാനം ചന്ദനപുരയിടത്തിൽ സിവി വിജയൻ(61) മരിച്ചത്.
അർബുദ രോഗബാധിതനായിരുന്നു വിജയൻ. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.