പാലായിലെ തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യം: ജോസ് കെ മാണി

 

നിയമസഭാ തെരഞ്ഞെടുപ്പിലെ പാലായിലെ തോൽവി സംബന്ധിച്ച് അന്വേഷിക്കാനുള്ള സിപിഎം തീരുമാനത്തോട് പ്രതികരിച്ച് ജോസ് കെ മാണി. തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാർട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോൺഗ്രസും ഇക്കാര്യങ്ങൾ പരിശോധിക്കും

അഞ്ച് മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ കേരളാ കോൺഗ്രസ് എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. എൽഡിഎഫ് ഘടകകക്ഷികളുടെ നിസഹകരണമാണ് തോൽവിക്ക് കാരണമായതെന്ന് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയിരുന്നു. പാലായിൽ ജോസ് കെ മാണിക്ക് സിപിഎം വേണ്ടത്ര പിന്തുണ നൽകിയിരുന്നില്ലെന്ന് കേരളാ കോൺഗ്രസ് എമ്മിന് രാതിയുണ്ട്.