അർഹതപ്പെട്ട പ്രതിനിധ്യം ചോദിച്ചുവെന്ന് ജോസ് കെ മാണി; ആവശ്യപ്പെട്ടത് രണ്ട് മന്ത്രിസ്ഥാനം

 

രണ്ടാം പിണറായി സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടതായി സൂചന. ഇന്ന് സിപിഎം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജോസ് കെ മാണി രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കാര്യം ആവശ്യപ്പെട്ടത്

കേരളാ കോൺഗ്രസ് പാർട്ടിക്ക് മന്ത്രിസഭയിൽ അർഹതപ്പെട്ട പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചയാകാമെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ചർച്ചയിൽ അറിയിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും ജോസ് കെ മാണി പ്രതികരിച്ചു. അതേസമയം രണ്ട് മന്ത്രിസ്ഥാനം കേരളാ കോൺഗ്രസിന് കൊടുക്കാൻ സാധ്യത കുറവാണ്. ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത്.