ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കലാശപ്പോരിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജഡേജ തിരിച്ചെത്തി

 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടാനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ശുഭ്മാൻ ഗില്ലും സ്ഥാനം നിലനിർത്തി. അതേസമയം മായങ്ക് അഗർവാൾ, കെ എൽ രാഹുൽ എന്നിവരെ പരിഗണിച്ചില്ല

ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ അഞ്ച് പേസർമാരെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. ജഡേജയെ കൂടാതെ അശ്വിനാണ് ടീമിലെ സ്പിന്നർ. അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദൂൽ ഠാക്കൂർ എന്നിവർ ടീമിലില്ല

ഇന്ത്യൻ ടീം: വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്‌