ക്യാപ്റ്റന്റെ രണ്ടാമൂഴം: പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും ക്രമമായി സത്യവാചകം ചൊല്ലി. സഗൗരവത്തിലാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

മൂന്ന് മണിയോടെ തന്നെ മുഖ്യമന്ത്രി സെൻട്രൽ സ്‌റ്റേഡിയത്തിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടെ ഓരോരുത്തരുടെയും അടുത്തുപോയി മുഖ്യമന്ത്രി അഭിവാദ്യം അർപ്പിച്ചു. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മതമേലധ്യക്ഷൻമാരും ചടങ്ങിനെത്തിയിരുന്നു.