ശൈലജ ടീച്ചറെ മാറ്റിനിർത്തിയതിൽ പുനഃപരിശോധനയുണ്ടാകില്ല; പാർട്ടിയുടെ സംഘടനാപരമായ തീരുമാനമെന്ന് വിജയരാഘവൻ

 

കെ കെ ശൈലജയെ രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടിയെടുത്ത തീരുമാനമാണ്. ഇക്കാര്യത്തിൽ പുന:പരിശോധനയുണ്ടാകില്ല

സർക്കാരിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുകയെന്നത് പാർട്ടിയുടെ ഉത്തരവാദിത്വമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ്. അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് മുന്നിലുള്ളത്. ശൈലജ ടീച്ചറെ മാറ്റി നിർത്തുന്നതിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ശ്രദ്ധിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.