വലിയതുറ പാലം വളഞ്ഞ് താഴ്ന്നു; പാലത്തിന് ബലക്ഷയമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തൽ

 

തിരുവനന്തപുരം: 1825 ൽ ഉരുക്കിൽ പണികഴിപ്പിച്ചതാണ് വലിയതുറ കടൽ പാലം. എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കു കപ്പലിടിച്ച് തകർന്ന പാലം 1950 കളിൽ പുനർനിർമ്മിചിരുന്നു. 660 അടി നീളവും എട്ടടിയോളം വീതിയും 45 തൂണുകളുമാണ് പാലത്തിനുള്ളത്

ശക്തമായ തിരയടിയിൽ വളഞ്ഞുപോയ വലിയതുറ കടൽപ്പാലത്തിന്റെ അപകടാവസ്ഥ തുടരുന്നു. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് തുറമുഖ എൻജിനീയറിങ് വിഭാഗം കേരള മാരിടൈം ബോർഡിന് അടുത്തയാഴ്ച വിശദ റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം പാലം അപകടത്തിലായ സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കാലാവസ്ഥയ്ക്ക് മാറ്റം വന്നതിനുശേഷം തുറമുഖ എൻജിനീയറിങ് വിഭാഗത്തിന്റെ വിദഗ്ധ സംഘമെത്തി കടൽപ്പാലം പരിശോധിക്കും. തുടർന്ന് വിശദ റിപ്പോർട്ട് നൽകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.