കോ​വി​ഡ് വാ​ക്സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ല; നി​ർ​മ​ല സീ​താ​രാ​മ​ൻ

 

കോ​വി​ഡ് വാ​ക്‌​സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഇ​ത് വാ​ക്‌​സി​ന് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

‘ജി.എസ്​.ടിയിൽനിന്ന് പൂർണ ഇളവ് നൽകിയാൽ ആഭ്യന്തര ഉൽ‌പ്പാദകർക്ക് അവരുടെ നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും അടച്ച നികുതി നികത്താൻ കഴിയില്ല. ഇതോടെ​ ഉപകരണങ്ങളുടെ വിലവർധിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവും. ഇത്​ ഉപഭോക്താക്കൾക്ക്​ തിരിച്ചടിയായി മാറും.

കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്​. ഇൻറഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങൾക്കാണ്​ ലഭിക്കുന്നത്​. കോവിഡ്​ വാക്‌സിന്റെ ജി.എസ്​.ടിയിൽനിന്ന് പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങൾക്കുമാണ്​. കൂടാതെ, കേന്ദ്രത്തിന്​ ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്​’ നിർമല സീതാരാമൻ വ്യക്​തമാക്കി.