ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു.കോവിഡ് ബാധിതരുടെ പ്രതിദിന കണക്കു ഒന്നര ലക്ഷം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗം സ്ഥിരീകരിച്ചു. 904 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,35,27,717 ആയി. മരണസംഖ്യ 1,70,179 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12,01,009 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 1,21,56,529 പേർ രോഗമുക്തിനേടി. രാജ്യത്ത് ഇതുവരെ 10,45,28,565 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.