കോവിഡ് ഭേദമായ വിവരം പങ്കുവച്ച് നടന് ഗിന്നസ് പക്രു. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് പക്രു പങ്കുവച്ചിരിക്കുന്നത്.
‘ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത ഹോസ്പിറ്റല്‍. ഡോക്ടേഴ്സ്, നഴ്സസ്” എന്നാണ് പക്രു കുറിച്ചിരിക്കുന്നത്. മാസ്ക്ക് മാറ്റല്ലേ, വാക്സിന് എടുക്കുക, സേഫ് ആകുക എന്ന ഉപദേശങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.