സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു(45) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് പനിയെ തുടർന്ന് സിസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിക്കുകയായിരുന്നു. മരണശേഷമാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണ്.
ശ്വാസതടസ്സത്തെ തുടർന്ന് ഷിജുവിനെ ബുധനാഴ്ചയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്
രണ്ട് പേരുടെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സിസ്റ്റർക്കൊപ്പം മഠത്തിലുണ്ടായിരുന്നവരെയും ചികിത്സിച്ച ഡോക്ടറെയും നഴ്സുമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഷിജുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി