കൊടങ്ങല്ലൂര്‍ അഴീക്കോട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്നുള്ള ആറടിയോളം ആഴമുള്ള വാട്ടര്‍ ടാങ്കില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധാഴ്ച രാവിലെ പ്രജീഷിന്റെ വീട്ടിലെ ടൂറിസ്റ്റ് ടാക്സി എടുക്കാനെത്തിയ ഡ്രൈവറാണ് യുവതിയെ ആദ്യം കണ്ടത്.
മൂന്നര വര്‍ഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബൈയിലാണ്. ദമ്പതികള്‍ക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. സോണിയയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.