കണ്ണൂർ കൊളച്ചേരിയിൽ പാമ്പുകടിയേറ്റ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. നബീൽ-റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീലാണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയ്ക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ പാമ്പുകടിച്ചത്.
തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടേക്കും മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാറാത്ത് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്