രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം പിന്നിട്ടു
79.09 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 71.37 ലക്ഷം രോഗമുക്തി നേടി. 6.53 ലക്ഷം പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 480 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ മരണം 1,19,014 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 6843 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6059 പേർക്കും കർണാടകിയൽ 4439 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.