തന്റെ ദേഹത്ത് കൈവെച്ച ഉദ്യോഗസ്ഥന്റെ കൈ വെട്ടണമെന്ന് ദിലീപ്; എഫ് ഐ ആർ വിവരങ്ങൾ പുറത്ത്
നടൻ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത പുതിയ കേസിന്റെ എഫ് ഐ ആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത് 2017 നവംബർ 15ന് രാവിലെ പത്തരക്കും പന്ത്രണ്ടരക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിൽ വെച്ചായിരുന്നു ഗൂഢാലോചന. സംഭവം നടക്കുമ്പോൾ ആലുവ…