അമേരിക്കയിൽ കോവിഡ് മരണങ്ങള്‍ 1.70 ലക്ഷം കവിഞ്ഞു.ഞായറാഴ്ച 483 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ലോറിഡ, ടെക്‌സസ്, ലൂസിയാന എന്നിവയിലാണ് മരണനിരക്ക് വര്‍ധിച്ചത്.
രാജ്യത്ത് ഇതുവരെ 5.5 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.പകര്‍ച്ചവ്യാധി സീസണ്‍ ആരംഭിക്കുന്നതിനിടയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും അധികാരികളും ആശങ്കാകുലരാകുകയാണ്.
അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ.