ന്യൂയോർക്ക് സിറ്റി: അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ റെക്കോഡ് വർധനവ്.ഈ വർഷം 5,800 ലധികം അമേരിക്കക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്.
ന്യൂയോർക്ക് കേന്ദ്രീകൃതമായിട്ടുള്ള ബാംബ്രിജ് അക്കൗണ്ടന്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. എല്ലാ മൂന്ന് മാസവും കൂടുന്തോറും സർക്കാർ പുറത്തുവിടുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴിൽ നടക്കുന്ന കാര്യങ്ങൾ, കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതി, യു.എസിലെ രാഷ്ട്രീയ നയങ്ങൾ എന്നിവയാണ് പൗരന്മാരെ പ്രധാനമായും രാജ്യം വിട്ട് പോകാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം.