നിങ്ങള്‍ക്കും ഖത്തര്‍ ലോകകപ്പ് കമന്റേറ്റര്‍ ആകാം

 

ദോഹ: ഖത്തര്‍ ലോകകപ്പില്‍ കമന്റേറ്റര്‍ ആകാന്‍ അവസരം.ഇതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റര്‍ പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് കമന്ററി നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദ റെക്കോര്‍ഡ‍ിങ് അപേക്ഷയ്ക്കൊപ്പം നല്‍കണം.

ഇഷ്ടമുള്ള ഫുട്ബോള്‍ മത്സരത്തിന്റെ കമന്ററി ആണ് നല്‍കേണ്ടത്. സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കാഴ്ചാപരിമിതിയുള്ളവര്‍ക്ക് ഈ കമന്റി ആസ്വദിക്കാന്‍ കഴിയുക.