വിപണിയിൽ കുതിച്ച് അൾട്രാ ലക്ഷ്വറി എംപിവി മോഡൽ ലെക്സസ് LM350h

ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്സസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആഡംബര എംപിവിയായ എൽഎം 350hന് വിപണിയിൽ മുന്നേറ്റം. 2025 നവംബറിൽ 40 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലെ മൊത്തം വിൽപ്പനയിൽ 15 ശതമാനം വർധനവാണുണ്ടായത്. ഇത് രാജ്യത്ത് അൾട്രാ-ലക്ഷ്വറി മൊബിലിറ്റിക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനെ അടിവരയിടുന്നു.Logo
live TV
Advertisement
Auto
വിപണിയിൽ കുതിച്ച് അൾട്രാ ലക്ഷ്വറി എംപിവി മോഡൽ ലെക്സസ് LM350h

24 Web Desk
1 hour ago

Google News
3 minutes Read

ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്സസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആഡംബര എംപിവിയായ എൽഎം 350hന് വിപണിയിൽ മുന്നേറ്റം. 2025 നവംബറിൽ 40 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലെ മൊത്തം വിൽപ്പനയിൽ 15 ശതമാനം വർധനവാണുണ്ടായത്. ഇത് രാജ്യത്ത് അൾട്രാ-ലക്ഷ്വറി മൊബിലിറ്റിക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനെ അടിവരയിടുന്നു.

ലെക്സസ് LM 350h-ന്റെ 7 സീറ്റർ VIP മോഡലിന് ഇന്ത്യയിൽ 2.15 കോടി രൂപയാണ് വരുന്നത്. 4 സീറ്റർ അൾട്രാ ലക്ഷ്വറി വേരിയന്റിന് ഏകദേശം 2.69 കോടി രൂപ വരെ വിലവരും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് വാഹനത്തിന് ആവശ്യക്കാർ വർധിക്കുന്നത് ആഡംബര മൊബിലിറ്റിയിലേക്കുള്ള ആളുകളുടെ മാറ്റത്തിന്റെ സൂചനയാണെന്ന് ലെക്സസ് അവകാശുപ്പെടുന്നു.
ടൊയോട്ട വെൽഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാർ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ലെക്‌സസിന്റെ എൽ.എം.350 എച്ച് എം.പി.വിയും വിപണിയിൽ എത്തിയിരിക്കുന്നത്. ലെക്സസ് LM 350hന് 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.28 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, 23-സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം വരെ, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ടുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, 4-സോൺ ഓട്ടോ എസി എന്നിവ ലഭിക്കുന്നു. ഇതിന്റെ സുരക്ഷാ സ്യൂട്ടിൽ ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS എന്നിവ ഉൾപ്പെടുന്നു.