ഉസ്മാൻ ഹാദിയുടെ കൊലപാതകം; ‘എനിക്ക് പങ്കില്ല, ഞാൻ ദുബായിലാണ്’; മുഖ്യ പ്രതിയായ ഫൈസൽ കരീം മസൂദ്
ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ കരീം മസൂദ്. ഹാദിയെ കൊലപ്പെടുത്തിയത് താനല്ലെന്നും ആക്രമണത്തിന് പിന്നിൽ ഒരു തീവ്ര രാഷ്ട്രീയ സംഘടനയാണെന്നും മസൂദ് പറയുന്നു. സമൂഹമാധ്യത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. താൻ ഇപ്പോൾ ദുബായിലാണെന്നും ഫൈസൽ കരീം മസൂദ് പറയുന്നു.“ഹാദിയുടെ കൊലപാതകത്തിൽ എനിക്ക് ഒരു തരത്തിലും പങ്കില്ല. ഈ കേസ് പൂർണ്ണമായും തെറ്റാണ്. കെട്ടിച്ചമച്ച ഗൂഢാലോചനയുടെ അടിസ്ഥാനത്തിലുള്ളതാണ്,” മസൂദ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “തെറ്റായ കേസ് കാരണം, ഞാൻ…
