ബിജെപി വാദം പൊളിയുന്നു; വഞ്ചിയൂരിൽ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ്

വഞ്ചിയൂർ രണ്ടാം ബൂത്തിലെ വോട്ടർ പട്ടികയിൽ ട്രാൻസ്ജെൻഡേഴ്സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. വിഷയത്തിൽ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി. വോട്ടർ പട്ടികയിൽ ട്രാൻസ്ജൻഡെഴ്സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.

പ്രതിഷേധിക്കാനുള്ള കാരണം പ്രവർത്തകനെ മർദ്ദിച്ചത് കാരണമെന്നും ബിജെപി പ്രവർത്തകർ പറയുന്നു. പട്ടികയിൽ ട്രാൻസ്ജന്റർ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാർഡിൽ ട്രാൻസ്ജെൻഡർമാർ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം.

അതേസമയം വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് LDF സ്ഥാനാർഥി വഞ്ചിയൂർ ബാബു വ്യക്തമാക്കി. ട്രാൻസ്ജെൻഡേഴ്‌സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂർ. അവർക്കൊപ്പം നിന്നത് എൽഡിഎഫ് ആണ്. അതിനാലാണ് അവർ LDFന് ഒപ്പം നിന്നത്.

വോട്ടർ പട്ടികയിൽ ഉള്ള വോട്ടാണ് ചെയ്യുന്നത്. എല്ലാ വോട്ടും ഓൺലൈനിൽ ചേർക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്. ട്രാൻസ്ജെൻഡേഴ്‌സ് വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അവരെ കൂവുന്നു. ബിജെപി പ്രവർത്തകരാണ് കൂവിയത്. ട്രാൻസ്ജെൻഡർമാർ മനുഷ്യന്മാർ അല്ലേ. ഞങ്ങടെ പ്രവർത്തകരാണ് അവരും. ആരും ബിജെപി പ്രവർത്തകരെ ആക്രമിച്ചിട്ടില്ലെന്നും വഞ്ചിയൂർ ബാബു പറഞ്ഞു.

അതേസമയം വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്‌തു, സിപിഐഎം 250 ലേറെ കള്ളവോട്ടുകൾ മറിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. വഞ്ചിയൂർ ബൂത്ത് രണ്ടിന് മുന്നിൽ സംഘർഷം. സിപിഐഎം പ്രവർത്തകർ ബിജെപി വനിതാ പ്രവർത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വോട്ട് ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു. 250 ലേറെ കള്ളവോട്ട് നടന്നു എന്ന് പരാതി. റീപോളിങ് വേണമെന്ന് ബിജെപി ആവശ്യം.

വഞ്ചിയൂർ വാർഡിൽ കള്ള വോട്ട് നടക്കുന്നുവെന്ന് ബിജെപി ജില്ലാ നേതാവ് കരമന ജയൻ പറഞ്ഞു. രാവിലെ മുതൽ അസ്രൂതിതമായ കള്ള വോട്ട്. ഉദ്യോഗസ്‌ഥൻമാരുടെ പിന്തുണ ലഭിക്കുന്നു. കാരണം CPIM ന്റെ പരാജയ ഭീതി.

വഞ്ചിയൂർ ബൂത്ത്‌ രണ്ടിൽ കള്ള വോട്ട് ഇപ്പോൾ നടന്നു. ബിജെപി പ്രവർത്തകരെ ചലഞ്ച് ചെയ്യാൻ അനുവദിക്കുന്നില്ല. LDF സ്ഥാനാർത്ഥിയുടെ സഹായിയുടെ മകൾ രണ്ടിടത്ത് വോട്ട് ചെയ്തു. അവർക്ക് കുന്നുകുഴിയിലും വോട്ട് ഉണ്ട്.

ഭരണ സംവിധാനം ഒന്നിച്ച് നിൽക്കുന്നു. വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തിൽ റീ പോളിംഗ് നടത്തണം. തിരഞ്ഞെടുപ്പ് നടക്കുന്നത് CPM ന്റെ നേതൃത്വത്തിൽ. ബിജെപി ശക്തമായി നേരിടും. വീഡിയോഗ്രാഫി കൃത്യമായി നടക്കുന്നില്ല. ക്യാമറയുടെ ചാർജ് കഴിഞ്ഞു എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും കരമന ജയൻ ആരോപിച്ചു.