Headlines

മന്ത്രിമാർക്ക് ഭരിക്കാൻ അറിയില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിക്കുന്നു, എന്നിട്ടും പറയുന്നു നമ്പർ 1 എന്ന്, ഇത് കേരളത്തിന്റെ ഗതികേട്: അബിൻ വർക്കി

പിഎംശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. കൃഷി വകുപ്പ് മന്ത്രി രാജിവെക്കാൻ എസ്എഫ്ഐ സമരം ചെയ്യുന്നു, വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐ പറയുന്നു, മന്ത്രിമാർക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സർക്കാർ നമ്പർ വൺ വൺ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിൻ വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചു.