രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

 

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി.

 

 

മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂണ്‍ ബോര്‍ജസിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. 43-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ രണ്ടാം ഗോള്‍ കണ്ടെത്തിയത്. അലക്‌സ് ഫ്രീമാന്‍ പന്ത് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

 

ജയത്തോടെയാണ് അമേരിക്ക വേള്‍ഡ് കപ്പില്‍ തുടക്കമിട്ടത്. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു പരാഗ്വെയെ തകര്‍ത്തത്.