അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍

  തിരുവനന്തപുരം: കിഫ്ബിയില്‍ നിര്‍ണായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മ്മാണവുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന് അറിയിക്കും. എന്നാൽ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തികം അടക്കമുളള എല്ലാ സഹായവും നേരത്തേത് പോലെ നല്‍കും. അനുമതി തേടി കിഫ്ബിയ്ക്ക് മുന്നിലുളള ഫയലുകള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട എന്നാണ് ഉദ്യോഗസ്ഥര്‍ക്കുളള നിര്‍ദേശം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി…

Read More

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; വെട്ടിലായി ആര്‍എസ്എസ് നേതൃത്വം

  അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ വെട്ടിലായി ആര്‍എസ്എസ് നേതൃത്വം. സംഭവത്തില്‍ ആര്‍എസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സംഭാവനയിലുണ്ടായ ക്രമക്കേട് സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്രയും വലിയ ക്രമക്കേട് ഉണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് നിലപാട്. ക്ഷേത്ര ട്രസ്റ്റിലെ പ്രമുഖരെല്ലാം ആര്‍എസ്എസുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ്. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്യുന്നവരടക്കം ആര്‍എസ്എസുമായി ബന്ധമുള്ളവരാണ്. ഇതില്‍ പലരും സംശയത്തിന്റെ നിഴലിലായതാണ് ആര്‍എസ്എസിനെ വെട്ടിലാക്കിയിരിക്കുന്നത്.ഭക്തര്‍ സമര്‍പ്പിച്ച ആഭരണങ്ങള്‍ മാറ്റി വ്യാജ ആഭരണങ്ങള്‍ വച്ചതും…

Read More

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്‌ഐടി, പി എസ് പ്രശാന്ത് പ്രതിയാകും

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുതിയ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവര്‍ പ്രതികളാകും. 2025-ല്‍ ഗൂഢാലോചന നടന്നെന്ന നിഗമനത്തിലാണ് എസ്‌ഐടി. പാളികള്‍ കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.   ഭരണസമിതിയിലെ മൂന്നംഗങ്ങള്‍ അടക്കം പ്രതിപ്പട്ടികയിലേക്കെത്തും. പി എസ് പ്രശാന്തിനൊപ്പം ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാര്‍, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിലെത്തുമെന്നാണ് സൂചന. ഒപ്പം തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍…

Read More

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

  ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി.     മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രില്‍; ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം

  നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ…

Read More

‘അധികാരമോഹിയല്ല, രാജിവയ്ക്കാൻ തയാർ’: ഉദ്ധവ് താക്കറെ

  മുംബൈ∙ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ. ശിവസേന (യുബിടി) പക്ഷത്ത് പുതിയ കൂറുമാറ്റ ഭീഷണികൾ ശക്തമാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം. പാർട്ടിയുടെ സ്ഥാപകൻ ബാൽ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും താൻ അധികാരമോഹിയല്ലെന്നും ആവശ്യമെങ്കിൽ ഈ നിമിഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുതരാമെന്നും ഉദ്ധവ് പറഞ്ഞു.’കൂറുമാറാൻ തയ്യാറെടുക്കുന്നവർ വഞ്ചകരാണ്. അവർക്ക് യഥാർത്ഥ കാവി പതാക കൈകളിൽ പിടിക്കാൻ ഒരിക്കലും കഴിയില്ല. മറാത്തി ജനതയ്ക്ക് നീതി നൽകാൻ രൂപീകരിച്ച പാർട്ടിയെ ഇവർ ഒറ്റുകൊടുക്കുകയാണ്. ബിജെപി…

Read More

ആഗോള ഭീകരവിരുദ്ധ ഏജൻസിയിൽ ഇന്ത്യയ്ക്ക് നേട്ടം; വിവേക് അഗർവാൾ വൈസ് പ്രസിഡന്റ്

  പാരിസ്∙ ആഗോള ഭീകരവിരുദ്ധ ഏജൻസിയിൽ ഇന്ത്യയ്ക്ക് നേട്ടം. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെ പോരാടുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ആഗോള ബോഡിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ (എഫ്എടിഎഫ്) വൈസ് പ്രസിഡന്റ് സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. 2010 മുതൽ സ്വാധീനമുള്ള അന്താരാഷ്ട്ര ബോഡിയിൽ അംഗമായ ഇന്ത്യ ആദ്യമായാണ് ഈ കസേരയിൽ എത്തുന്നത്. പാരിസിലെ ആസ്ഥാനത്ത് നടന്ന പ്ലീനറി യോഗത്തിന്റെ സമാപനത്തിൽ കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി വിവേക് അഗർവാളിനെ ബോഡിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ…

Read More

പ്ലേറ്റും സ്പൂണുമായി വരൂ’ ; കോക്രോച് പാർട്ടി മെഗാ പ്രക്ഷോഭം ഇന്ന്

  ന്യൂഡൽഹി ∙ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോക്രോച് ജനത പാർട്ടിയുടെ (സിജെപി) മെഗാ പ്രക്ഷോഭം ഇന്ന് ഡൽഹിയിൽ. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ജന്തർ മന്തറിൽ ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി.ഡൽഹിയിൽ രണ്ടാഴ്ച മുൻപ് നടത്തിയ പ്രതിഷേധത്തിനു ശേഷം പുണെ, ലക്നൗ, അമൃത്‍സർ, ഹൈദരാബാദ്, ജയ്പുർ എന്നിവിടങ്ങളിലും ധർണ നടത്തിയിരുന്നു.

Read More

ഞാന്‍ അല്ലാതെ പിന്നെ ആര്! ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് ട്രംപ്

  ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് ട്രംപ്. ഇറാനുമായുള്ള സമാധാനകരാര്‍ യാഥാര്‍ഥ്യമാകാന്‍ ലെബനോണിലെ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. എന്‍ബിസി ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണംബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചോ എന്ന് ട്രംപ് വ്യക്തമാക്കിയില്ല.     അതേസമയം, പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങളില്‍ നിര്‍ണായകമാകുകയാണ് ഇസ്രയേല്‍ നിലപാട്. ഹിസ്ബുല്ല – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷവും ലെബനോനില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം രൂപപ്പെട്ടു….

Read More