തൃശൂർ ഡിസിസി ഓഫീസിൽ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെതിരെ ഒരു വിഭാഗം കെ എസ് യു പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയതിൽ നടപടിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി. സംഘടനാ ചുമതലയുള്ള രണ്ട് ജനറൽ സെക്രട്ടറിമാരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ ബാബു, അഡ്വക്കേറ്റ് വി സുരേഷ് കുമാർ എന്നിവരാണ് അന്വേഷണ കമ്മീഷൻ.
ഒരുവിഭാഗം കെ എസ് യു പ്രവർത്തകരാണ് മുദ്രാവാക്യം മുഴക്കിയത്. ഗോകുൽ ഗുരുവായൂർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കെഎസ്‌യു ഓഫീസിനു മുന്നിലെ പ്രസിഡന്റിന്റെ ബോർഡ് അടിച്ചു തകർത്തിരുന്നു. ഗോകുൽ ഗുരുവായൂരിന്‍റെ കയ്യും തലയും വെട്ടും എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
കഴിഞ്ഞദിവസം ജില്ലാ ജനറല്‍ സെക്രട്ടറിയെ ഗോകുള്‍ അസഭ്യം വിളിക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു. കെസി വിഭാഗക്കാരനായ ഗോകുല്‍ മറു വിഭാഗക്കാരെ അപമാനിക്കുന്നുവെന്നാണ് എതിര്‍വിഭാഗം ഉയര്‍ത്തിയിരിക്കുന്നത്.







