മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം

 

മഹാരാഷ്ട്രയിലെ പർബാനിയിൽ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണ് അപകടം. 6 തീർഥാടകർക്ക് ജീവൻ നഷ്ടമായി. പരുക്കുകളോടെ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ പതിനഞ്ചിൽ അധികം ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

 

 

യശ്വാഡി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് അപകടം ഉണ്ടായത്. ക്ഷേത്ര ഗർഭഗൃഹത്തിൻ്റെ മുന്നിൽ പണിതുകൊണ്ടിരുന്ന സഭാ മണ്ഡലത്തിൻ്റെ മേൽക്കൂരയാണ് തകർന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു. പൊലീസും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഫയർഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഛത്രപതി സംഭാജിനഗറിൽ നിന്ന് 190 കിലോമീറ്റർ അകലെ യഷ്വാദി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ പ്രസാദ വിതരണം നൽകിക്കൊണ്ടിരുന്ന ഭാഗത്തെ മേൽക്കൂരയാണ് തകർന്നത്.