ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസിൽ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോർഡ്.
ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് SIT കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ആണ് പത്മകുമാറിന് കുരുക്കായത്. സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ ഇടപെടലിനെകുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും. അന്നത്തെ ബോർഡ് അംഗങ്ങളായിരുന്ന കെപി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരെയും ഉടൻ ചോദ്യം ചെയ്യും.
കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. 2019 ൽ ശബരിമലയിലെ കട്ടിളപ്പാളി കൈമാറ്റം ചെയ്യുമ്പോൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ ആണെന്നാണ് എൻ വാസുവിന്റെ മൊഴി.







