കെ ബി പ്രദീപിന്റെ നിയമനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെയെന്ന് അദ്ദേഹം പ്രതികരിച്ചു. (Appointment of KB Pradeep)
സര്‍ക്കാരിന്റെ ഭാഗമായി ഓരോ വകുപ്പിന്റെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിയാണ് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്നത്. പക്ഷേ വിചിത്രമായ പരസ്യപ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ അറിയില്ല എന്നുതന്നെ അദ്ദേഹം പറയുന്ന നിലയാണുണ്ടായത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കാന്‍ ഇടയാകുക. അതോടൊപ്പം ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. കുറ്റാരോപിതരായ ആളുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ തന്നെ ദേവസ്വത്തിന് വേണ്ടി നിയമിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഒരു തരത്തിലുള്ള കള്ളന് ചൂട്ടുപിടിക്കലായിപ്പോയി. ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത് – അദ്ദേഹം പറഞ്ഞു.നിപയെ സര്‍ക്കാര്‍ അതിന്റെ ഗൗരവത്തില്‍ കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കണമെന്നും സര്‍ക്കാര്‍ എടുക്കേണ്ട മുന്‍കൈ ദൗര്‍ഭാഗ്യവശാല്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാരുടെ ഇടപെടലിനേക്കുറിച്ചല്ല പറയുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യ മേഖല ആകെ സജ്ജമാക്കാനും ഇടപെടലുകള്‍ ഉണ്ടാകാനും സാധാരണഗതിയില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും എടുക്കേണ്ട മുന്‍കൈ ഇവിടെ കാണുന്നില്ല. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കല്‍ ബിരുദധാരികളല്ല. പക്ഷേ, ഏറ്റവും കടുത്തനിപ ബാധയടക്കം ഉണ്ടായ ഘട്ടങ്ങളിലെല്ലാം എങ്ങനെയാണ് ആരോഗ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിരുന്നത്, ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ നടത്തി എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല. ഇടപെട്ടിട്ടില്ല. ഇത് ശരിയായ രീതിയല്ല – അദ്ദേഹം പറഞ്ഞു.
തന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താന്‍ കണ്ടുവെന്നും ബിജെപിയുടെ സഹായി ആയി മാറുന്ന നിലയാണ് രാഹുലിന്റേതെന്നും പിണറായി പറഞ്ഞു.







