Headlines

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും, 118 എംഎൽഎമാരുടെ പിന്തുണയായി; ഉടൻ ഗവർണറെ കാണും

 

തമിഴ്നാട് സർക്കാർ രൂപീകരണം TVKയ്ക്ക് പിന്തുണയുമായി സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണയ്ക്കും. 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി വിജയ് അധികാരം ഉറപ്പിച്ചു. അദ്ദേഹം ഉടൻ ഗവർണറെ കാണും. തങ്ങൾക്കൊപ്പം വിസികെയും പിന്തുണയ്ക്കുമെന്ന് സിപിഐ എം – സിപിഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

 

തങ്ങൾ പുറത്തുനിന്ന് പിന്തുണ നൽകും. ഭരണത്തിൽ പങ്കാളിയാവില്ല. ഗവർണർ ഭരണം തടയാനാണ് ഡിഎംകെ സഖ്യത്തിൻ്റെ ശ്രമം. അതിനാണ് പിന്തുണ നൽകിയത്. ഗവർണർ ഭരണമെന്ന പേരിൽ ബിജെപി തമിഴ്നാട് ഭരിയ്ക്കാൻ ശ്രമിച്ചുവെന്നും അവർ വിമർശിച്ചു.

 

നേരത്തെ സിപിഐ പിന്തുണയ്ക്ക് പിന്നാലെയാണ് വിജയ്ക്ക് പിന്തുണയുമായി സിപിഐഎം രംഗത്തെത്തിയത്. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെ കൂടി അനുകൂല തീരുമാനം എടുത്തതോടെ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിഞ്ഞു.

 

കോണ്‍ഗ്രസിന് പിന്നാലെ സിപിഐഎം, സി പി ഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.തമിഴ്നാട്ടിൽ സിപിഐ TVK യ്ക്ക് പിന്തുണ നൽകും എന്ന് സിപിഐ നേതാവ് ഡി രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കണമെന്ന് അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടു. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്.

 

മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും. 4 പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.