Headlines

ചർമ്മത്തിന് ഇനി അധിക പണമൊന്നും ചിലവാക്കേണ്ട ! ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

ചർമ്മ സംരക്ഷണത്തിനായി പണം ചിലവാക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി മരുന്നുകളുടെയും ,ക്രീമിന്റെയും ,ബ്യുട്ടി പാർലറിന്റെയും പിന്നാലെ പോകാറുമുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ലഭിക്കാറില്ല. കറുത്ത പാടുകൾ, ചുളിവ്, മുഖക്കുരു തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടാറുമുണ്ട്. ചർമ്മത്തിന് പുറമെ നൽകുന്നത് മാത്രമല്ല ചർമ്മ സംരക്ഷണം. നമ്മൾ കഴിക്കുന്ന ഭക്ഷണവും ഇതിൽ വലിയൊരു പങ്ക് വഹിക്കുനുണ്ട്. (Foods that are harmful to the skin).അനാരോഗ്യകരമായ ഭക്ഷണക്രമം, ജലാംശത്തിന്‍റെ അഭാവം തുടങ്ങിയവ ചർമ്മത്തിന് ഏറെ ദോഷകരമാണ്. ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ് ഭക്ഷണം. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.വൈറ്റ് ബ്രെഡിൽ ഗ്ലൈസെമിക് ഇൻഡക്സിന്റെ അളവ് വളരെ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ,ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ചർമ്മം ഓയിലിയായി അനുഭവപ്പെടും. ഇത് മുഖക്കുരു , ചുളിവ് എന്നിവയ്ക്ക് കാരണമാകും.നല്ല സ്‌പൈസി സ്നാക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. സിനിമയ്ക്ക് പോകുമ്പോഴും ,ചായയോടൊപ്പവും ,എന്തിന് അധികം പറയുന്നു വിശക്കുമ്പോൾ നമ്മളിൽ പലരും പെട്ടന് തിരഞ്ഞെടുക്കുന്നതും ഇത്തരത്തിലുള്ള സ്നാക്കുകളാണ്. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പ് മുഖത്ത് തടിപ്പ് ഉണ്ടാക്കുകയും പിന്നീടിത് ചൊറിച്ചിലിനും മുറിവുകൾ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും.മിൽക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും ഡയറി ഉത്പന്നങ്ങളും ചർമ്മത്തിന് അത്ര ഗുണകരമല്ല. ഇത് രക്തത്തിൽ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കും. അതിനാൽ മിൽക്ക് ചോക്ലേറ്റിന് പകരം ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കാവുന്നതാണ്.സ്കിം മിൽക്ക് കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പാലിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകൾ ഇൻസുലിന്റെ അളവ് കൂട്ടുകയും, മുഖക്കുരുവിന് കാരണമാവുന്ന IGF-1 ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ സാധാരണ പശുവിൻ പാലിനേക്കാൾ ഫാറ്റി ആസിഡ് കുറവും ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുമാണ്. അതിനാൽ മുഖക്കുരു ഉള്ളവർ സ്കിം മിൽക്ക് ഒഴിവാക്കേണ്ടതാണ് .