Headlines

വ്യാജ ഹെൽത്ത് കാർഡ് നൽകി; നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

പരിശോധന നടത്താതെ വ്യാജ ഹെൽത്ത് കാർഡ് നൽകിയ നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. 21 ദിവസത്തേക്കാണ് സസ്പെൻഷൻ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ‍നടത്തിയ പരിശോധനയിലാണ് പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതെന്ന് കണ്ടെത്തിയത്. ആറ് ഡോക്ടർമാർക്കെതിരെയാണ് നടപടി സ്വകരിച്ചത്. രണ്ട് പേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരിക്കുന്ന കാലയളവിൽ ആശുപത്രികളിലോ സ്വകാര്യ പ്രാക്ടീസോ നടത്താൻ പാടുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. കേരള മെഡിക്കൽ കൗൺസിൽ സസ്പെൻഷൻ സംബന്ധിച്ച വിവരം ഡോക്ടർമാരെ അറിയിച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2022 മുതൽ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നത്. ഭക്ഷണം വിളമ്പുന്നവർക്കും പാകം ചെയ്യുന്നവർക്കുമാണ് ഹെൽത്ത് കാർഡ് നൽകുന്നത്.