തിരുവനന്തപുരം: കോളജിൽ വേറിട്ട പ്രതിഷേധവുമായി SFI. കോളജ് കെട്ടിടത്തിനു മുകളിൽ കയറിയാണ് എസ്എഫ്ഐ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. തിരുവനന്തപുരം ഇക്ബാൽ കോളേജിലാണ് പ്രതിഷേധം നടന്നത്.
KSU മാഗസിന്റെ പേരിൽ ലക്ഷങ്ങൾ അഴിമതി നടത്തിയെന്ന് എസ്എഫ്ഐ ആരോപിച്ചു. പണപ്പിരിവ് നടത്തിയിട്ടും ഒരു മാഗസിൻ മാത്രം പ്രകാശന ചടങ്ങിന് എത്തിച്ചു. മുഴുവൻ വിദ്യാർഥികൾക്കും മാഗസിൻ വേണമെന്ന് ആവശ്യവുമായാണ് പ്രതിഷേധം നടത്തുന്നത്.
പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെയാണ് യൂണിയൻ പ്രവർത്തകർ പണപ്പിരിവ് നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. സർവകലാശാല തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് KSU ഇന്ന് മാഗസിൻ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
പേരിന് ഒരു മാഗസിൻ മാത്രമാണ് യൂണിയൻ ഭാരവാഹികൾ എത്തിച്ചത്. തീരുമാനമാകാതെ കെട്ടിടത്തിനു മുകളിൽ നിന്ന് താഴെ ഇറങ്ങില്ലെന്നു വിദ്യാർത്ഥികൾ അറിയിച്ചു. എസ്എഫ്ഐ യൂണിയൻ ഭരിച്ചിരുന്ന കാലത്തെ മാഗസിനുമായാണ് വിദ്യാർഥികളുടെ പ്രതിഷേധം നടന്നത്. തുടർന്ന് പൊലീസ് ക്യാമ്പസിൽ എത്തി വിദ്യാർത്ഥികളെ അനുനയിപ്പിച്ച് താഴെ ഇറക്കി.







