ജനനാവകാശ പൗരത്വം പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം; യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കാൻ പുതിയ നിബന്ധന
വാഷിങ്ടൻ ∙ കുട്ടികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് സ്വന്തം യുഎസ് പൗരത്വമോ കുടിയേറ്റ പദവിയോ ആവശ്യപ്പെടാൻ യുഎസ് ഭരണകൂടം നിർദേശിച്ചതായി റിപ്പോർട്ട്. ജനനാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. ജനനാവകാശ പൗരത്വത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രണ്ട് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഓഗസ്റ്റ് 6 ന് ട്രംപ് ഒപ്പുവച്ചിരുന്നു. പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനിക്കുന്ന കുട്ടികള്‍, യുഎസിലുള്ള വിദേശ സർക്കാർ ജീവനക്കാരുടെ കുട്ടികള്‍, ശത്രുരാജ്യങ്ങളിലെ…
