Headlines

ആഗോള അയ്യപ്പ സംഗമം; പമ്പയിൽ അവസാനഘട്ടങ്ങൾ ഒരുക്കങ്ങൾ നടക്കുന്നു

ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ വിശദീകരിക്കാൻ മന്ത്രി വി എൻ വാസവൻ ഇന്ന് 12 മണിക്ക് പമ്പയിൽ മാധ്യമങ്ങളെ കാണും. പണിപൂർത്തിയാക്കി പ്രധാന വേദിയും മറ്റ് ഉപവേദികളും ഇന്ന് ദേവസ്വം ബോർഡിന് കൈമാറും. 3000 ത്തോളം പ്രതിനിധികളെയാണ് ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ…

Read More

മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരുക്ക്

  മലപ്പുറം മൂത്തേടത്ത് യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റ ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

ഒടുവിൽ സമാധാനം: ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് ട്രംപും പെഷസ്കിയാനും

  ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും. മുൻനിശ്ചയിച്ച പ്രകാരം ജനീവയിൽ ഔദ്യോഗികമായി കരാറിൽ ഒപ്പിടുന്ന ചടങ്ങ് ഉണ്ടാകില്ല. എന്നാൽ ട്രംപും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മഗ് ഗാലിബഫും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന കരാറിലെ വിവരങ്ങൾ അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ജി-സെവൻ ഉച്ചകോടിയിലെ വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ ഭീഷണി.     ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ്…

Read More

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; മണ്ഡല പൂജയ്‌ക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. 45,875 പേരാണ് 12 മണി വരെ ദർശനം നടത്തിയത്. ഒരു മണിക്കൂറിൽ 3,875 പേർ പതിനെട്ടാംപടി ചവിട്ടി. മരക്കൂട്ടം മുതൽ വലിയ തിരക്കാണ് രാവിലെ ഉണ്ടായത്. തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്നലെ മാത്രം ദർശനം നടത്തിയത് 92,041 ഭക്തരാണ്.ദർശനത്തിനായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിലെത്തി.ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ മലയിറങ്ങും. അതേസമയം ശബരിമല മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26,…

Read More

വഖഫ് നിയമന വിവാദം: ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, തീരുമാനം മരവിപ്പിച്ചു; പ്രതീക്ഷയുണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തി…

Read More

ആരാണ് ആ മാഡം: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യ മാധവനാണോ എന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ നടപടി. ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ കാവ്യ മാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും കേസിൽ ഒരു മാഡം ഉൾപ്പെട്ടതായി മുഖ്യപ്രതി പൾസർ സുനിയാണ് ആദ്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുമ്പ് മാഡത്തിന് കൈമാറിയെന്നായിരുന്നു മൊഴി. എന്നാൽ മാഡത്തിനുള്ള പങ്കിൽ തെളിവുകൾ ലഭിക്കാത്തതിനാൽ…

Read More

ബിജെപിയിൽ വൻ അഴിച്ചുപണി; കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി, എ.പി. അബ്ദുല്ലക്കുട്ടി പുറത്ത്

ന്യൂഡൽഹി ∙ ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി ഉയർത്തി. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എ.പി. അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി. 13 വൈസ് പ്രസിഡന്റുമാരുടെയും 8 ജനറൽ സെക്രട്ടറുമാരുടെയും പട്ടികയാണ് പുറത്തിറക്കിയത്.

Read More

‘മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്, ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ല’; മന്ത്രി കെ എൻ ബാലഗോപാൽ

ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്. ആരോഗ്യവകുപ്പിന് നൽകുന്ന പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പണം വെട്ടികുറയ്ക്കുന്ന തീരുമാനം വന്നിട്ടില്ല. 2021- 22 കാലയളവ് നോക്കുമ്പോൾ ഇപ്പോൾ 137 ശതമാനം അധികം പണം നൽകുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങൾക്കും വെട്ടി കുറവ് സംഭവിക്കുന്നില്ല. ബജറ്റിൽ വെക്കുന്ന തുകയെക്കാളും അധികമാണ് ചിലവാക്കുന്നതെന്നും അദ്ദേഹം…

Read More

പി എം ശ്രീ പദ്ധതി; മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം. ഇന്ന് മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം. തമിഴ്നാട് മുഖ്യമന്ത്രി എം…

Read More

സംസ്ഥാന ടെലിവിഷൻ അവാർഡ്; നിലവാരമില്ലാത്തതിനാൽ മികച്ച സീരിയൽ തിരഞ്ഞെടുക്കാനായില്ല

തിരുവനന്തപുരം: കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയൽ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയൽ ആയി തിരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നൽകുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല. മറ്റ് അവാർഡുകൾ മികച്ച…

Read More