ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളില്‍ രോഗികൾ

ദില്ലി: പ്രതിസന്ധികള്‍ സൃഷ്ടിച്ച്‌ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നും ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. 1,61,736 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 12,64,698 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുംഭമേളയില്‍ 18,169 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ പങ്കെടുത്ത 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു….

Read More

കേസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകും, വിസ്മയയുടെ നിലമേലിലെ വീട്ടില്‍ ഭീഷണിക്കത്ത്

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ വീട്ടില്‍ ഭീഷണിക്കത്ത്. കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നുമാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറണം. ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകും. കേസില്‍ നിന്നും പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പോലീസിന് കൈമാറി. ചടയമംഗലം…

Read More

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: മലപ്പുറത്തെ കുതിരപ്പന്തയം പോലിസ് തടഞ്ഞു

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന കുതിരപ്പന്തയത്തിന് പോലിസ് അനുമതി നിഷേധിച്ചു. പന്തയം കാണാന്‍ ധാരാളം പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ത്യന്‍ കുതിരതകള്‍ മാത്രമാണ് പന്തയത്തിനുള്ളത്. സാമൂഹിക അകല നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പു നല്‍കി. കൊവിഡ് വ്യാപനം കേരളത്തില്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പോലിസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ 72,482 സജീവ…

Read More

ഹിജാബ് വിവാദത്തിൽ വിമർശനവുമായി അബ്ദുള്ളക്കുട്ടി; ഭാര്യ ഹിജാബ് ധരിക്കുന്നയാളാണെന്ന് വിമർശനം

  ഹിജാബ് വിവാദത്തിൽ പ്രതികരിച്ച ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണമാണ് ഹിജാബ് എന്ന് അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിയുടെ വേഷത്തെ ചൂണ്ടിക്കാണിച്ച സോഷ്യൽ മീഡിയ വിമർശനവുമായി രം​ഗത്തുവന്നു. ഭാര്യയുടെ വേഷം ഹിജാബും പർദ്ദയുമായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനയുടെ ഔചിത്യമെന്താണെന്നും വിമർശകർ ചോ​ദിച്ചു. ഹിജാബ് വിവാദം അനാവശ്യമാണ്. ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്ന താലിബാന്റെ വേഷമാണ് അത്. അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ…

Read More

സമ്പർക്കത്തിലൂടെ മാത്രം 629 പേർക്ക് കൊവിഡ് ബാധ; 43 പേരുടെ ഉറവിടം അജ്ഞാതം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് 821 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശത്തു നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായവരിൽ 43 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34…

Read More

വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കും; ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്സ് ഉച്ചകോടിയിലേക്കാണ് ക്ഷണം. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാൻ തന്ത്രപ്രധാനമായി മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളിൽ പൊതു നിലപാട് വികസിപ്പിക്കാനും തീരുമാനമായി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിങ്ങിനോട് പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ…

Read More

സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്‌പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍…

Read More

300 റൺസിൽ അധികം നേടുന്ന ആദ്യ ഇന്ത്യൻ നായകൻ; കോലിയുടെ റെക്കോർഡും ഇനി പഴങ്കഥ; ഗില്ലാട്ടത്തിൽ കടപുഴകി റെക്കോർഡുകൾ

ഇംഗ്ലണ്ടിൽ വീണ്ടും റൺ മഴപെയ്യിച്ചു ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. പരമ്പരയിലെ മൂന്നാം സെഞ്ചുറിയോടെ നിരവധി റെക്കോർഡുകൾ ആണ് ഗില്ലാട്ടത്തിൽ പഴങ്കഥയായത്. ടീം ഇന്ത്യയുടെ തലമുറമാറ്റത്തിലെ ഏറ്റവും വലിയ തലവേദന ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനമായിരുന്നു. 25ന് താഴെ ശരാശരിയുള്ള ഗില്ലിനെ എങ്ങനെ വിശ്വസിക്കും എന്ന് നെറ്റി ചുളിച്ചവർ ഏറെ. എന്നാൽ ഇംഗ്ലണ്ടിൽ കണ്ടത് പുതിയൊരു ഗില്ലിനെയാണ്. നാല് ഇന്നിംഗ്സുകളിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ ഇതുവരെ നേടിയത് 460 റൺസാണ്. ഗില്ലാട്ടത്തിൽ നിരവധി റെക്കോർഡുകളും…

Read More

സംസ്ഥാനത്ത് ഭീതി നിറച്ച് ‘മിസ്‌ക്’; രോഗം വന്നവര്‍ ഏറെയും കോവിഡ് ബാധിതര്‍

മള്‍ട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം-സി (എംഐഎസ്സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴി‍ഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്ക് മിസ്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത…

Read More

എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. എല്ലാവരും കഴിവതും വീട്ടിലിരിക്കണം. ജോലിക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ പോകേണ്ടവര്‍ മാത്രം പുറത്തിറങ്ങണം. സ്വയം രോഗം പകരുന്ന സാഹചര്യവും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുന്ന സാഹചര്യവും ഉണ്ടാക്കരുത്. ബുദ്ധിമുട്ടിക്കുന്ന കൊവിഡ് വാര്‍ത്തകളാണ് ലോകത്തെമ്പാടുനിന്നും വരുന്നത്. പനി വന്ന് പോകുന്ന പോലെ ആരും കരുതരുത്. അത് വന്ന് കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കും. മരണം പോലും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത…

Read More