കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 64,553 പേർക്ക് കൂടി രോഗബാധ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽ കോടിയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു 1007 പേരാണ് കഴിഞ്ഞ ഒറ്റദിവസത്തിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 48,040 ആയി. നിലവിൽ 6,61,595 പേരാണ് ചികിത്സയിൽ കഴിയുന്നത്. 17,51,556 പേർ രോഗമുക്തി നേടി. ഓഗസ്റ്റ് 13 വരെ 2.17 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 8.48 ലക്ഷം…

Read More

വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.

Read More

വയനാട്ടിൽ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

ഒരപ്പ് പാലത്തിന് സമീപം യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.പിലാക്കാവ് സ്വദേശി ജോഷിയാണ് മരിച്ചത്.ഒരപ്പ് പ്രദേശത്ത് ഗൃഹപ്രവേശന ചടങ്ങിനെത്തിയ വയറിംഗ് തൊഴിലാളിയായ ജോഷി സുഹൃത്തുക്കളോടൊപ്പം ഒരപ്പ് പുഴയില്‍ കുളിക്കുമ്പോഴാണ് മുങ്ങി മരിച്ചത്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും, പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ല’; ദീപാ ദാസ് മുൻഷി

ലൈംഗിക സന്ദേശ ആരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ്…

Read More

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; 15,16 തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് പതിനാറാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി വിവിധ ജില്ലകളിൽ കനത്ത മഴ ലഭിക്കും. 15ന് ഇടുക്കി, കണ്ണൂർ കോഴിക്കോട് ജില്ലകളിലും 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാടും പാലക്കാടും ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ 16ാം തീയതി വരെ കേരളാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Read More

പ്രതിദിനം ഇരുപതിനായിരം പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി

പുതിയ ഹിജ്റ വർഷാരംഭം മുതൽ ദിവസവും 20,000 പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്ക് പുറമെ വിദേശത്ത് നിന്നെത്തുന്നവർക്കും ഉംറ നിർവഹിക്കാനും അവസരമൊരുക്കും. രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് അനുമതിയുണ്ടാകുക. ഇവർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുവാനും ഉംറ നിർവഹിക്കുവാനും അനുവാദം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എൻജിനിയർ ഹിശാം സഈദ് പറഞ്ഞു.

Read More

പ്രമേയം പാസാക്കി ശ്രീദേവി വിലാസം കരയോഗം, ‘സ്വാർത്ഥ ലാഭത്തിനായി എൻഎസ്എസിനെ ഇടതുപക്ഷത്തിന്‍റെ തൊഴുത്തിൽ കെട്ടിയ സുകുമാരൻ നായർ രാജിവക്കണം’

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻ നായർക്കെതിരെ എൻ എസ് എസിൽ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗം പ്രമേയം പാസാക്കി എന്നതാണ് ഏറ്റവും പുതിയ വാർത്ത. സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കകണമെന്നതടക്കമുള്ള ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരൻ…

Read More

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 70 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കൻ ടിമോറിലും ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളാർസ് ദ്വീപ് മുതൽ കിഴക്കൻ ടിമോർ വരെയുള്ള ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായിട്ടുണ്ട് മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 42 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു കനത്ത മഴയും വെള്ളപ്പാച്ചിലും ചെളിയും മൂലം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനാകാത്ത സ്ഥിതിയുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും…

Read More

25,000 പേർക്ക് സർക്കാർ സർവീസിൽ ജോലി; പഞ്ചാബിൽ ഭഗവന്ത് സിംഗ് സർക്കാരിന്റെ ആദ്യ തീരുമാനം

  അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. 25000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15000 പേർക്ക് പോലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപറേഷനുകളിലാണ് നിയമനം നൽകുക ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇത് പഞ്ചാബിലെ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മൻ പറഞ്ഞു. യുവാക്കളുടെ പ്രഥമ പരിഗണന. ഒരു വനിതയടക്കം പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത്…

Read More

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് ബാധ; വയനാട് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9 പേർ കണ്ണൂരും 3 പേർ കാസർകോടും 3 പേർ മലപ്പുറത്തുമാണ്. ഇടുക്കി, വയനാട് ജില്ലകളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 138 ആയി. 126 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ ഇന്ന്…

Read More